ഫെയ്സ്ബുക്ക് കമൻ്റ് ഇഷ്ടപ്പെട്ടില്ല: ബിജെപി മുൻ കൗൺസിലറുടെ വീടിനുനേരെ ആക്രമണം; യുവമോർച്ച നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

Spread the love

 

പാലക്കാട്: പാലക്കാട് ബിജെപി മുൻ കൗണ്‍സിലറുടെ വീടിനുനേരെ ആക്രമണം. സംഭവത്തില്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹി ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റ് ചെയ്തു. മണലി സ്വദേശിയും യുവമോർച്ച മണ്ഡലം ഭാരവാഹിയുമായ രാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമണം.

 

രാഹുലിന്‍റെ സുഹൃത്തുക്കളായ അനുജിൽ, അജേഷ് കുമാർ, സീന പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമത്തിൽ ബിജെപി മുൻ കൗൺസിലർ അച്ചുതാനന്ദൻ ഇട്ട കമന്‍റാണ് അക്രമത്തിന് കാരണം. പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.