video
play-sharp-fill

വിവാദ അസിസ്‌റ്റൻ്റ് കളക്ടറുടെ ആഡംബരക്കാർ പിടിച്ചെടുത്ത് പോലീസ്: കർഷകരെ തോക്കുചൂണ്ടിയതിന് അമ്മയ്ക്കെതിരേ കേസ്: മകളുടെ ഓഫീസ് ജീവനക്കാരെ ഭരിക്കാൻ  ചെന്നതിന് അച്ഛനെതിരേ കേസ്.

വിവാദ അസിസ്‌റ്റൻ്റ് കളക്ടറുടെ ആഡംബരക്കാർ പിടിച്ചെടുത്ത് പോലീസ്: കർഷകരെ തോക്കുചൂണ്ടിയതിന് അമ്മയ്ക്കെതിരേ കേസ്: മകളുടെ ഓഫീസ് ജീവനക്കാരെ ഭരിക്കാൻ ചെന്നതിന് അച്ഛനെതിരേ കേസ്.

Spread the love

 

മുംബൈ: അച്ചടക്കലംഘനത്തിന് സ്‌ഥലം മാറ്റപ്പെട്ട പ്രബേഷനി ലുള്ള ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്കർ ഉപയോഗിച്ചിരുന്ന സ്വകാര്യ കാർ പുണെ ട്രാഫിക്
പൊലീസ് പിടിച്ചെടുത്തു.

അന ധികൃതമായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാറിൽ സർക്കാരിന്റെ ഔദ്യോഗിക സ്റ്റിക്കറും ഉപയോഗിച്ചിരുന്നു. സ്വകാര്യ എൻജിനീയറിങ് കമ്പനിയുടെ പേരിലാണു വാഹനം റജിസ്റ്റ‌ർ ചെയ്തത്. ട്രാഫിക് പൊലീസിന് പൂജയു ടെ കുടുംബ ഡ്രൈവർ സ്റ്റേഷ നിലെത്തി താക്കോൽ കൈമാറിയെങ്കിലും കാറിന്റെ രേഖകൾ ഇനിയും നൽകിയിട്ടില്ല.

ഇതിനിടെ, മെഡിക്കൽ കോള ജിലും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണു പൂജ പ്രവേശനം നേടിയതെന്നും പരാതി ഉയർന്നു. പുണെയിലെ കാശി ബായ് നവാളെ മെഡിക്കൽ കോളജ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. 42 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നു വെളി പ്പെടുത്തിയ പൂജയ്ക്ക് 22 കോടി രൂപയുടെ സ്വത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുണെയിൽ അസി. കലക്ടറാ യി നിയമിതയായതിനു പിന്നാ ലെ കൂടുതൽ സൗകര്യങ്ങളുള്ള ഓഫിസ്, ഔദ്യോഗിക വാഹനം, ജീവനക്കാർ തുടങ്ങിയവ പൂജ
ആവശ്യപ്പെട്ട തോടെയാണ് കലക്ടറുടെ പരാതിയിൽ വിദർഭയിലെ വാഷിം ജില്ലയി ലേക്കു സ്‌ഥലം മാറ്റിയത്.

പൂജ ഖേദ്‌കർ കാഴ്ചവൈകല്യത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിനും കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും കേന്ദ്ര അന്വേഷണം പുരോ ഗമിക്കുകയാണ്. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന് അമ്മയ്ക്കെതിരെയും മക ളുടെ ഓഫിസിലെ ജീവനക്കാരെ ഭരിക്കാൻ ശ്രമിച്ചതിന് അച്ഛ‌ നെതിരെയും കേസെടുത്തിട്ടുണ്ട്.

1