സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു, അപകടം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ, നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു

Spread the love

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്.

video
play-sharp-fill

ഇടുങ്ങിയ വഴിയില്‍ കൂടി പോയ സ്കൂള്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ മറിയുകയായിരുന്നു. സ്കൂള്‍ ബസ്സില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കേറ്റു. കുട്ടികളെ പാറശ്ശാല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ഒരു കുട്ടിയെ എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.