RDX – ന് ശേഷം അടുത്ത ഇടി പടവുമായി പെപ്പെ

Spread the love

 

സെഞ്ച്വറി മാക്‌സ് ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എബി അലക്സ് എബ്രഹാമും ടോം ജോസഫും ചേർന്നു നിര്‍മിക്കുന്ന മലയാള ചലചിത്രം “ ദാവീദ്’ -ന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

video
play-sharp-fill

ആന്റണി വര്‍ഗീസ് പെപ്പെ നായകനാവുന്ന ചിത്രം ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ.ഈ ഡിസംബറിൽ റിലീസിങ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ ആന്റണി പെപ്പെക്ക് പുറമെ ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവർ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നു.ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.