video
play-sharp-fill

വീട്ടിലെ കേടായ മീറ്റര്‍ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് തർക്കം; കെ.എസ്.ഇ.ബി. ജീവനക്കാരെ വാഹനമിടിപ്പിച്ച്‌ മര്‍ദ്ദിച്ചെന്ന് പരാതി; വീട്ടുടമയുടെ മകനെതിരേ കേസ്

വീട്ടിലെ കേടായ മീറ്റര്‍ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് തർക്കം; കെ.എസ്.ഇ.ബി. ജീവനക്കാരെ വാഹനമിടിപ്പിച്ച്‌ മര്‍ദ്ദിച്ചെന്ന് പരാതി; വീട്ടുടമയുടെ മകനെതിരേ കേസ്

Spread the love

കാസര്‍കോഡ്: നല്ലോംപുഴയില്‍ കേടായ മീറ്റര്‍ മാറ്റി വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കെ.എസ്.ഇ.ബി. ജീവനക്കാരെ വാഹനമിടിപ്പിച്ചെന്ന് പരാതി.

കെ.എസ്.ഇ.ബി. ജീവനക്കാരനായ അരുണ്‍ കുമാറിനാണ് പരുക്കേറ്റത്. ഇദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. കേടായ മീറ്റര്‍ മാറ്റരുതെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍, ജീവനക്കാരെത്തി മീറ്റര്‍ മാറ്റിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ പോകുന്നതിനിടെ ജോസഫിന്റെ മകന്‍ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവര്‍ കൊണ്ടും മര്‍ദ്ദിച്ചു.

സംഭവത്തില്‍ കെ. എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കി.