കുട സമ്മാനമായി സ്വീകരിച്ച എസ്ഐക്ക് സ്ഥലംമാറ്റം ; പോലീസിനെ ആക്രമിച്ച കേസുകളിൽ പ്രതിയായവരിൽ നിന്നാണ് കുട സമ്മാനമായി സ്വീകരിച്ചത്

Spread the love

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായവര്‍ ഉള്‍പ്പെട്ട സംഘടനയില്‍ നിന്ന് കുടകള്‍ സമ്മാനമായി സ്വീകരിച്ച പൊലീസ് നടപടിക്കെതിരേ പരാതി.

ഡിവൈഎഫ്‌ഐ നാദാപുരം മേഖലാ കമ്മിറ്റിയാണ് നാദാപുരം എസ്.ഐ എസ്. ശ്രീജിത്തിനെതിരേ പരാതി നല്‍കിയത്. ഇതിന് പിന്നാലെ എസ്.ഐയെ മുക്കം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2020ല്‍ നാദാപുരത്ത് പൊലീസുകാരെ ആക്രമിച്ച കേസുകളില്‍പ്പെട്ടവര്‍ ഉള്‍പ്പെട്ട സംഘടനയില്‍ നിന്നാണ് പൊലീസുകാര്‍ കുടകള്‍ സ്വീകരിച്ചതെന്നാണ് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ പറയുന്നത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ വടകര നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി കെ. ഷാജിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കെ.കെ വിജേഷില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group