എം.സി റോഡ് വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം കെ.എസ്.എം.ഡി.എഫ് ചെയർമാൻ സ്റ്റീഫൻ ജോർജിന്റെ ഔദ്യോഗിക കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവർക്ക് പരിക്ക്

Spread the love

വെമ്പള്ളി: കെ.എസ്.എം.ഡി.എഫ് ചെയർമാനും മുൻ എം.എല്‍.എയുമായ സ്റ്റീഫൻ ജോർജിന്റെ ഔദ്യോഗിക കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

video
play-sharp-fill

കുര്യം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർക്കാണ് പരിക്കേറ്റത്. എം.സി റോഡ് വെമ്പള്ളി വടക്കേ കവലയ്ക്ക് സമീപം കളത്തൂർ റോഡിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം.

ഏറ്റുമാനൂർ ഭാഗത്ത് നിന്ന് കുറവിലങ്ങാട്ടേക്ക് വരികയായിരുന്ന സ്റ്റീഫൻ ജോർജിന്റെ കാർ എതിരെ വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറുമായി കൂട്ടിയിടിച്ച്‌ നിയന്ത്രണം ഓട്ടോ മറ്റൊരു ഓട്ടോയില്‍ ഇടിച്ചു ഓടയിലേക്ക് മറിഞ്ഞു.