ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുന്നു: കർശന നടപടിയുമായി ഹൈക്കോടതി

Spread the love

 

കൊച്ചി: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ഐജി ഡ്യൂട്ടി കളിഞ്ഞ് മടങ്ങിയത് ബീക്കണ്‍ ലൈറ്റിട്ട വാഹനത്തിലാണെന്ന് പറഞ്ഞ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, അടിയന്തിര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനാണ് ബീക്കണ്‍ ലൈറ്റെന്നും സൂചിപ്പിച്ചു. നിയമ ലംഘകര്‍ക്ക് എതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും ഹൈക്കോടതി ചോദിച്ചു.

 

അരൂര്‍ – തുറവൂര്‍ ദേശീയപാത നിര്‍മ്മാണവും ബെഞ്ചിന്റെ പരാമര്‍ശ വിഷയമായി. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മൂകസാക്ഷിയായി ഇരിക്കേണ്ട ആളല്ല ജില്ലാ കളക്ടര്‍. ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കണം. മഴ പെയ്യുമ്പോള്‍ സാഹചര്യം കൂടുതല്‍ മോശമാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

 

സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിക്കും കരാറുകാര്‍ക്കും ഉത്തരവാദിത്തമെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു. ഇതിനിടെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള കുടിശ്ശിക ആഗസ്റ്റ് 20നകം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാര്‍ ആഗസറ്റ് 23ന് ഹാജരാകണം. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group