
വർക്കല: വർക്കലയിൽ തിരയിൽ പെട്ട് തമിഴ്നാട് സ്വദേശി മരണപ്പെട്ടു.
ചെന്നൈ ആരുവല്ലൂർ സ്വദേശി സതീഷ് കുമാറാണ് (18) മരിച്ചത്.
ഉച്ചയ്ക്ക് 1.15ഓടെ പാപനാശം തിരുവമ്പാടി ബീച്ചിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സതീഷ് കുമാർ ഉൾപ്പെടെ 10 സുഹൃത്തുക്കൾ അടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്.
ശക്തമായ തിരയും അടിയോഴുക്കും ഉള്ളതിനാൽ കടലിൽ ഇറങ്ങാൻ പാടില്ലെന്നുള്ള ലൈഫ് ഗാർഡിന്റെ നിർദ്ദേശം അവഗണിച്ചാണ് ഇവർ കടലിൽ ഇറങ്ങിയത്.
ശക്തമായ തിരയിൽ സതീഷ് മുങ്ങി താഴ്ന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് ലൈഫ് ഗാർഡ് എത്തി കരയ്ക്ക് എത്തിച്ചു.
വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാംവർഷ ബിടെക് വിദ്യാർഥിയാണ് മരിച്ച സതീഷ് കുമാർ