Spread the love

 

കോട്ടയം: ഈരാറ്റുപേട്ട- പാലാ റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

 

ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലി സ്ഥലത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.

 

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group