സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയച്ച ശേഷം പുഴയില്‍ കരുവന്നൂര്‍ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; 20 വയസുകാരനായി തിരച്ചില്‍

Spread the love

തൃശൂര്‍: സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയച്ച ശേഷം പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.

video
play-sharp-fill

കരുവന്നൂർ പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
ഇരിങ്ങാക്കുട കൊരുമ്ബിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്.

ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയില്‍ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാല്‍ നല്ല അടിയൊഴുക്കും പുഴയില്‍ ഉണ്ട്. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചശേഷം ഇയാള്‍ കരുവന്നൂർ വലിയ പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.