ഇന്ത്യക്കാർ ഭൂലോക മടിയൻമാർ: ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങിൽ ഇന്ത്യ 12-ാം സ്ഥാനത്ത്

Spread the love

 

ന്യൂഡൽഹി :പ്രായപൂർത്തി യായ ഇന്ത്യക്കാരിൽ പകുതി രും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മാനദണ്ഡപ്ര കാരമുള്ള ശരീരവ്യായാമം ഇല്ലാത്തവർ.

ശരീരമനക്കാതെ മടിപി ടിച്ചിരിക്കുന്നവരിൽ സ്ത്രീകളാണു മുന്നിൽ ഇങ്ങനെ പോയാൽ 5 വർഷത്തിനകം ഭൂരിപക്ഷവും ‘അൺഫിറ്റ്’ ആവും .സ്ട്രോക്ക്, സ്തനാർബുദം തുടങ്ങിയവ ഉണ്ടാവാം. ‘ലാൻസെറ്റ്

ഗ്ലോബൽ ഹെൽത്ത്’ എന്ന
പ്രസിദ്ധീകരണമാണ് ഇന്ത്യക്കാരെ എത്രയും വേഗം ശരീരമനക്കാൻ പ്രേരിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. മടി ശീലമാക്കിയ സ്ത്രീകൾ 57%, പുരുഷൻമാർ 42% മേലനക്കാത്ത ഇന്ത്യക്കാർ 2000 ൽ 22.3 ശതമാനമായിരുന്നത് 2022 ൽ 49.4 ശതമാനമായി. ഇത് 2030-ൽ60 ശതമാനമാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനങ്ങില്ലെന്ന വാശിയുള്ളവരു :
ടെ റാങ്കിങ്ങിൽ ഇന്ത്യ 12-ാം സ‌ഥാനത്താണ്. ലോകത്തു പ്രായപൂർത്തിയാവരിൽ മൂന്നി ലൊരാൾ (31%) ഡബ്ല്യുഎച്ച്ഒ മാനദണ്ഡപ്രകാരമുള്ള ശരീര വ്യായാമം ചെയ്യുന്നില്ല.

ആഴ്ച യിൽ രണ്ടര മുതൽ 5 വരെ മണിക്കൂർ ശരീരം ഇളകുന്ന തരത്തിലുള്ള കായികാധ്വാനമോ വ്യായാമമോ വേണമെന്നാണു ഡബ്ല്യുഎച്ച്‌ഒ പറയുന്നത്. വ്യാ യാമം രണ്ടര മണിക്കൂറിൽ കുറയുന്നവരെയാണു മടിയുള്ളവരായി കണക്കാക്കുന്നത്.