video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeElection 2k19ആവേശം ആകാശം മുട്ടി: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം 

ആവേശം ആകാശം മുട്ടി: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തിന്റെ വികസനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ വിജയിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ തോമസ് ചാഴികാടൻ തന്നെ വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച വൻ ജനസഞ്ചയമാണ് ഓരോ വേദിയിലും സ്ഥാനാർത്ഥിയെ കാണാനായി കാത്തിരുന്നത്. അമ്മമാരും, യുവതികളും പിഞ്ചു കുഞ്ഞുങ്ങളുമായി വേദിയിൽ എത്തി തോമസ് ചാഴികാടൻ അനുഗ്രഹ വർഷം ചൊരിഞ്ഞു.
ഇന്നലെ രാവിലെ എട്ടു മണിയോടെ വൈക്കം മണ്ഡലത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. തുറന്ന വാഹനത്തിലുള്ള സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൈക്കത്ത് ഉ്ദ്ഘാടനം ചെയ്തു.
മുല്ലപ്പള്ളി രാമചന്ദ്രൻ  ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചപ്പോഴേയ്ക്കും ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. വയനാട് നിയോജക മണ്ഡലത്തിൽ കോൺഗ്‌സ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈക്കത്തെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തത്. ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ, പ്രവർത്തകർ ലഡ്ഡു വാങ്ങി വിതരണം ചെയ്തു. മാധ്യമങ്ങൾ പ്രതികരണത്തിനായി ജോസ് കെ.മാണിയെ പൊതിഞ്ഞു. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ വിജയക്കുമെന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു ജോസ് കെ.മാണി മുന്നോട്ടു വച്ചത്. വയനാട്ടിൽ നിന്നും ആഞ്ഞു വീശുന്ന കോൺഗ്രസിന്റ് തരംഗക്കാറ്റ് കോട്ടയത്തിന്റെ മണ്ണിലും എത്തിയെന്ന് ഉറപ്പാക്കുന്നതായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. ആദ്യ ഘട്ടം മുതൽ ആവേശത്തോടെ മുന്നിൽ നിന്നിരുന്ന തോമസ് ചാഴികാടന്റെ വിജയം രാഹുൽ ഗാന്ധിയുടെ വരവോടെ പത്തിരട്ടിയായി വർധിച്ചു.


വൈക്കം മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ ഉടനീളം തുറന്ന വാഹനത്തിൽ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണിയും ഉണ്ടായിരുന്നു. എല്ലാ സ്വീകരണ വേദിയിലും ജോ്‌സ് കെ.മാണിയുടെ പ്രസംഗത്തിനായി കാതോർത്ത് നൂറുകണക്കിന് ആളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഓരോ പ്രദേശത്തെത്തുമ്പോഴും എടുത്തുപറയാൻ നിരവധി വികസന പദ്ധതികൾ ജോസ് കെ.മാണിയുടെ പേരിലുണ്ടായിരുന്നു. ഉദയനാപുരത്തെ കുടിവെള്ള പദ്ധതി നടപ്പാക്കിയത് ജോസ് കെ.മാണി പ്രഖ്യാപിച്ചപ്പോൾ, കയ്യടിയുടെ ഭൂരിപക്ഷം നാലിരട്ടിയായി വർധിച്ചു. ഉദയനാപുരത്തെ ആശുപത്രിയിൽ മോർച്ചറിയും, ഐസിയും ആംബു്‌ലൻസും അനുവദിച്ച ജോസ് കെ.മാണിയ്ക്ക് ആവേശത്തോടെയുള്ള മുദ്രാവാക്യമായിരുന്നു മറുപടി.
തുടർന്ന് സംസാരിച്ച സ്ഥാനാർത്ഥി സൗമ്യമായ ഭാഷയിൽ, എംപിയാകുന്നതോടെ മണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വോട്ടർമാരുടെ മുന്നിൽ നിരത്തി. നിറഞ്ഞ കയ്യടിയായിരുന്നു ഓരോ പ്രദേശത്തെയും വോട്ടർമാർ സ്ഥാനാർത്ഥിയ്ക്ക് നൽകിയത്.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച പര്യടനം, പ്രതീക്ഷിച്ചതിലും ഏറെ വൈകി ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. എന്നാൽ, ഇപ്പോഴും സ്ഥാനാർത്ഥിയെ കാത്ത് നൂറുകണക്കിന് ആളുകൾ വിവിധ വേദികളിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഇടവേളയ്ക്ക് പിരിഞ്ഞ പ്രചാരണം പിന്നീട് മൂന്നു മണിയോടെയാണ് പുനരാരംഭിച്ചത്. വൈക്കം നഗരസഭ, ടിവി,പുരം, തലയാഴം, വെച്ചൂർ, കല്ലറ എന്നിവിടങ്ങളിലെ ഓരോ വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് ഉറപ്പിക്കുന്നതാണ് ഓരോ പ്രദേശത്തും എത്തുമ്പോൾ സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന ആവേശകരമായ സ്വീകരണം വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച കടുത്തുരുത്തി മണ്ഡലത്തിലാ്ണ് പ്രചാരണ പ്രവർത്തനങ്ങൾ. രാവിലെ എട്ടിന് മാഞ്ഞൂരിൽ നിന്നും ആരംഭിക്കുന്ന പ്രചാരണം  കാണക്കാരി, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി  എന്നിവിടങ്ങളിൽ സന്ദർശിക്കും. ഓരോ പ്രദേശത്തും വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ജോസ് കെ.മാണി എം.പിയും, മോൻസ് ജോസഫ് എംഎൽഎയും പ്രചാരണത്തെ അനുഗമിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments