മുണ്ടക്കയത്തു നിന്നും കരിനിലം പ്ലാക്കപ്പടി വഴി പശ്ചിമ, കൊട്ടാരംകട വഴി കുഴിമാവിനുള്ള റോഡ് സഞ്ചാരയോഗ്യമാക്കണം; റോഡിൻ്റെ ശോചനീയാവസ്ഥയിൽ ഗതികെട്ട നാട്ടുകാർ തേങ്ങ ഉടച്ച് പ്രതിഷേധിച്ചു; തിരിഞ്ഞ് നോക്കാതെ എംഎൽഎ അടക്കമുള്ളവർ

Spread the love

മുണ്ടക്കയം : വർഷങ്ങളായി തകർന്നുകിടക്കുന്ന മുണ്ടക്കയത്തു നിന്നും കരിനിലം പ്ലാക്കപ്പടി, പശ്ചിമ, കൊട്ടാരംകട വഴി കുഴിമാവിനുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്  ഒരു നാടൊന്നടങ്കം പ്രതിഷേധിച്ചു.

കരിനിലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കൊട്ടാരംകട വരെ ഉള്ള ജനങ്ങളാണ് ഈ പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്, രാവിലെ 11ന് കരിനിലം പോസ്റ്റോഫീസ് കവലയിൽ പ്രദേശത്തെ മുതിർന്ന അംഗമായ ഹവ്വക്കുട്ടി യൂസഫ് നാളികേരം നടുറോഡിലുടച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

റോഡ് നവീകരണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകുന്നതുവരെ തുടർസമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് സമര സമിതിയുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കാൻ ഫണ്ടനുവദിച്ചിരുന്നു. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരൻ കുറച്ചു നിർമാണപ്രവർത്തനങ്ങൾ മാത്രം ചെയ്‌ത് മുൻകൂർ നല്ലൊരു തുക കൈപ്പറ്റുകയും പിന്നീട് റോഡ് നിർമാണ പ്രവർത്തനം ഒന്നും നടത്താതെ ഉപേക്ഷിക്കുകയുമായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.

യോഗത്തിൽ ചെയർമാൻ സിനിമോൾ തടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൺവീനർ ജാൻസി തൊട്ടിപ്പാട്ട്, ശ്രീജ ഷൈൻ കോരുത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് പ്രകാശ് കോരുത്തോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്, സെക്രട്ടറി അഖിലേഷ് എം.ബാബു, ഖജാൻജി അഖിൽ എം.എസ്, കമ്മറ്റി അംഗങ്ങൾ സുധൻ മുകളേൽ, ബി ജയചന്ദ്രൻ, സന്തോഷ് (അഭയം ഓട്ടോ ), അജോയ് കൊട്ടാരംകട, സത്യൻ പഞ്ചാരത്തിൽ, റോബിൻ, പ്രസാദ് പശ്ചിമ, ബെന്നി ചേറ്റുകഴി,സുരേഷ് പശ്ചിമ, പ്രസാദ് പ്ലാക്കപ്പടി, സുകുമാരൻ പശ്ചിമ, വിനോദ് കോസടി, സി.സി.തോമസ് മെമ്പർ കോരുത്തോട് പഞ്ചായത്ത്,രാജേഷ് മെമ്പർ കോരുത്തോട് പഞ്ചായത്ത്, സുകുമാരൻ കോരുത്തോട് പഞ്ചായത്ത്‌, രത്നമ്മ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ, എം.എൻ . ജിനൻ, സലിം 96 കവല, സുകുമാരൻ തിടനാട്, സന്തോഷ്‌ കൊട്ടാരം കട, ബിജുമോൻ പശ്ചിമ, അനന്തു നൂറ്റിപതിനാറ്, രാഹുൽ കുഴിമാവ് എന്നിവർ പങ്കെടുത്തു.

സമരസമിതി പ്രവർത്തകരുടെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായ് വരും ദിവസങ്ങളിൽ ജനകീയ യോഗങ്ങൾ ഉണ്ടാകുമെന്നും കരിനിലം കൊട്ടാരംകട കുഴിമാവ് റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.