play-sharp-fill
വൈക്കത്ത് തെരുവുനായ ശല്യം രൂക്ഷം; ഒരാൾക്ക് കടിയേറ്റു, പരിക്കേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ, തെരുവുനായശല്യം പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന് നാട്ടുകാർ

വൈക്കത്ത് തെരുവുനായ ശല്യം രൂക്ഷം; ഒരാൾക്ക് കടിയേറ്റു, പരിക്കേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ, തെരുവുനായശല്യം പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന് നാട്ടുകാർ

വൈക്കം: പ്രദേശത്ത് തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു. വൈക്കം വടക്കേനട വല്ലൂർ മഠത്തിൽ വിജയനാണ് കടിയേറ്റത്.

വെള്ളിയാഴ്ച രാവിലെ വിജയന്റെ വളർത്തുനായയെ തെരുവുനായ്ക്കൂട്ടം ആക്രമിക്കുന്നതു കണ്ട് ഓടിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ഓടിയടുത്ത നായ കയ്യിൽ കടിക്കുകയായിരുന്നു.

പരിക്കേറ്റ വിജയനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്തും സമീപപ്രദേശങ്ങളിലും തെരുവുനായയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം വലിയകവല, മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനട, കിഴക്കേനട, വടക്കേനട, ബസ് സ്റ്റാൻഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷമായിരിക്കുന്നത്.

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ നേർക്ക് നായകൾ കൂട്ടമായി കുരച്ച് അടുക്കുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകാറുണ്ട്.

പുലർച്ചെ ക്ഷേത്രത്തിൽ നിർമാല്യദർശനത്തിനു പതിവായി പോകുന്നവർക്കും ശല്യമുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ യാത്രചെയ്യുന്ന റോഡിൽ നായയുടെ ശല്യം രൂക്ഷമായിട്ടും അധികൃതർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ ആരോപിച്ചു.

വർധിച്ചുവരുന്ന തെരുവുനായശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.