play-sharp-fill
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് നാളെ ; റിസൾട്ട് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് നാളെ ; റിസൾട്ട് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ (08-07-2024) രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകുന്നേരം നാലുവരെയുള്ള സമയ പരിധിക്കുള്ളിൽ നടത്തും. അലോട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിലെ candidate login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലോട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Result എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്മെന്റ് ലെറ്ററിലെ അലോട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം മേയ് 13ന് പ്രസിദ്ധീകരിച്ച സർക്കുലർപ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. അലോട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

മോഡൽ റെഡിഡെൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login – MRS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്മെന്റ് ലെറ്ററിലെ അലോട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷാകർത്താവിനോടൊപ്പം മേയ് 13ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. അലോട്മെന്റ് ലഭിക്കുന്നവർ സ്ഥിരപ്രവേശനം ജൂലായ് 9ന് വൈകീട്ട് 4ന് മുൻപായി നേടണം.

തുടർ അലോട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 12ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.