രേഖകൾ പരിശോധിച്ചതിൽ നമ്പർ വ്യാജം ; വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തിയ ഹൗസ്ബോട്ട് തുറമുഖ അധികൃതർ പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തിയ ഹൗസ്ബോട്ട് തുറമുഖ അധികൃതർ പിടിച്ചെടുത്തു. പുന്നമട ജെട്ടിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് ‘ക്യൂൻ എലിസബത്ത്’ എന്ന പേരിലുള്ള ഹൗസ്ബോട്ട് വ്യാജ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്. രേഖകൾ പരിശോധിച്ചതിൽ നമ്പർ വ്യാജമാണ് എന്ന് മനസിലായി.

തുടർന്ന് ഡിറ്റൻഷ്യൻ ഓർഡർ നൽകി. ഓർഡർ ലംഘിച്ചതിനെ തുടർന്നാണ് തുറമുഖ ഉദ്യോഗസ്ഥർ ഹൗസ്ബോട്ട് പിടിച്ചെടുത്ത് യാർഡിലേക്ക് മാറ്റിയത്. പോർട്ട് കൺസർവേറ്റർ ഇൻ സ്പെഷൻ ടീം കെ അനിൽകുമാർ, സ്ക്വാഡ് അംഗങ്ങളായ ടി എൻ ഷാബു, വി വി മുരളിമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹൗസ്ബോട്ട് പിടിച്ചെടുത്ത് യാഡിലെക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group