രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ ; ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ച് എ.കെ ആന്റണി
സ്വന്തംലേഖകൻ
കോട്ടയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എ കെ ആന്റണി, കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍,സുര്‍ജോവാല എന്നിവരാണ് മാധ്യമങ്ങളെ വിളിച്ചു പ്രഖ്യാപനം നടത്തിയത്.
യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഒരു ലക്ഷമായിട്ടാണ് സ്മൃതി ഇറാനി രാഹുലിന്റെ ഭൂരിപക്ഷം കുറച്ചത്. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു.