
കോട്ടയം: ആകാശപാതയിൽ കോൺഗ്രസും സിപിഎമ്മും നേർക്കുനേർ പോർമുഖം തുറന്നു. ആകാശപാത യുടെ നിർമാണം സംസ്ഥാന സർ ക്കാർ ഇടപെട്ട് ഉടൻ പൂർത്തിയാക്ക ണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് ക മ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ശീമാട്ടി റൗണ്ടാനയ്ക്കുസമീപം തിരുവ ഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ ഉപവാസ സമ രം ആരംഭിച്ചു. കോൺഗ്രസ് പ്രവർ ത്തക സമിതിയംഗം രമേശ് ചെന്നി ത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ, ഫ്രാൻ സിസ് ജോർജ് എംപി, എംഎൽഎമാ രായ മാണി സി. കാപ്പൻ, മോൻസ് ജോസഫ് എന്നിവർ ഉപവാസ സമര ത്തെ അഭിസംബോധ ചെയ്‌തു പ്ര സംഗിച്ചു. വൈകുന്നേരരം ആറിനു ന ടക്കുന്ന സമാപന സമ്മേളത്തിൽ ആ ന്റോ ആന്റണി എംപി, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവർ പങ്കെടു ക്കും.
ഉപവാസ സമരത്തിനിടിയിൽ തന്നെ സുരക്ഷാ ഭീഷണിയുയർത്തി നിൽ ക്കുന്ന ആകാശപ്പാതയുടെ അസ്ഥി കൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തും. വൈകു ന്നേരം അഞ്ചിന് നടക്കുന്ന സിപിഎ മ്മിന്റെ മാർച്ച് ജില്ലാ സെക്രട്ടറി എ. വി. റസൽ ഉദ്ഘാടനം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ ൽഎയുടെ പിടിപ്പുകേടുമൂലം കോട്ട യത്തിന് നാണക്കേടായി നിൽക്കുന്ന ഉരുക്ക് റൗണ്ടുകൾ ജനങ്ങളിൽ ഭീതി യുയർത്തുകയാണെന്നും വർഷങ്ങ ളായുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാത്ത എംഎൽഎ, ആകാശപ്പാത പണിതീരാത്തതിന്റെ കുറ്റം സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കു ന്നതെന്ന് ആരോപിച്ചും എംഎൽഎ യോടു 15 ചോദ്യങ്ങളുയർത്തിയാണ് ജനകീയ മാർച്ച് നടത്തുന്നത്.
ആകാശപാതയ്ക്ക് അനുവദിച്ച പ ണം ഇപ്പോഴും ഖജനാവിലുണ്ടെന്നും ആകാശപാത പറ്റില്ലെന്ന് പറയാനു ള്ള കാരണം വ്യക്തമാക്കണമെന്നു മാണ് കോൺഗ്രസിന്റെ ആവശ്യം. നിർമാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാതയെ ബിനാലെ കലാകാര ൻ നിർമിച്ചതാണെന്നു പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കോട്ടയ ത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിക്കുന്നു.
ആകാശപ്പാത പൊളിച്ചുനീക്കണമെ
ന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കണം. നിർമാണം പൂർത്തിയാക്കാൻ സർക്കാർ തയാറാകണം. കോട്ടയത്തെ ആകാശപ്പാതയ്ക്കൊപ്പം പ്ര
ഖ്യാപിച്ച തിരുവനന്തപുരം, തൃശൂർ അകാശപ്പാതകൾ പൂർത്തിയായി.കോട്ടയത്തെ പദ്ധതിയെ ചവിട്ടുകയാണെന്നും തിരുവഞ്ചുർ രാധാകൃഷ്ണൻ.
വൈകുന്നേരം സമരക്കാർ നേർക്കുനേർ വരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ നിയോഗിച്ചു.
അതേ സമയം
ആകാശപാത പൊളിച്ചാലും കുഴപ്പമില്ല, പണിതാലും കുഴപ്പമില്ല ഇങ്ങനെ നിർത്താൻ പറ്റില്ലെന്ന നിലപാടിൽ തേർഡ് ഐ ന്യൂസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി നിർദേശപ്രകാരം നടത്തിയ ബലപരിശോധനാ റിപ്പോർട്ട് പരിശോധിച്ചു വരികയാണ് കോടതി. ആകാശപാതയുടെ നിർമ്മാണത്തിലേയും അനുമതി നൽകിയതിലേയും അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് വിജിലൻസിനെയും സമീപിച്ചിട്ടുണ്ട്.



