പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഡോക്ടർക്കെതിരെ കേസ്

Spread the love

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ ലൈം​ഗികമായി പീഡിപ്പിച്ചു. ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പോലീസ് കേസ് എടുത്തത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് തുറന്നു പറഞ്ഞത്.

തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.