കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം: അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി യുവാവ്

Spread the love

 

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ യുവാവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തൃശൂർ സ്വദേശിയും ഡാൻസ് കൊറിയോഗ്രഫറുമായ യുവാവാണ് ഹർജി നൽകിയത്.

 

എന്നാൽ തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാർത്ഥ പങ്കാളി താനല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. സെഷൻസ് കോടതി നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

യുവതിയുടെ പരാതിയില്‍ ആൺസുഹൃത്തിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. മെയ് മൂന്നിന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡറിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group