സൗന്ദര്യമില്ലെന്നും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും മർദ്ദനം ; ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പരാതിയുമായി യുവതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: ചെറുപുഴയില്‍ സൗന്ദര്യമില്ലെന്ന് ആരോപിച്ചും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും യുവതിയെ അമ്മിക്കുട്ടികൊണ്ട് മര്‍ദിച്ച ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പേരില്‍ കേസെടുത്തു.

അരവന്‍ചാല്‍ ചള്ളച്ചാല്‍ റോഡിലെ ഓലിയന്‍വീട്ടില്‍ രഹ്ന റഹ്മാ(28)നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് പാടിയോട്ടുചാലിലെ അനസ്, ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 29ന് രാത്രി ഒന്‍പതിന് ഒന്നാംനിലയിലെ കിടപ്പുമുറിയില്‍വച്ച് മര്‍ദിച്ചപ്പോള്‍ ഭയന്ന് അടുക്കളയിലേക്ക് ഓടിയ രഹ്നയെ പിന്നാലെ വന്ന് അമ്മിക്കുട്ടികൊണ്ട് വലത് കൈയ്ക്കും നടുവിനും മര്‍ദ്ദിക്കുകയായിരുന്നു.

2016 മേയിലായിരുന്നു ഇവരുടെ വിവാഹം. ഇതിനിടെ സൗന്ദര്യമില്ലെന്ന് ആക്ഷേപിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.