
കാപ്പ നിയമ ലംഘനം: കോട്ടയം ജില്ലയിൽ നിന്ന് ആറ് മാസത്തേക്ക് നാട് കടത്തിയ പ്രതിയെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കൂരോപ്പട സ്വദേശി നിധിൻ കുര്യൻ (33) നെ കാപ്പ നിയമം ലംഘിച്ചതിന് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. നിമപ്രകാരം ആറുമാസതേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു.
ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ്നി ഉത്തരവ്.
എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ കോളിൻസ്, സി.പി.ഓ മാരായ ശ്രീജിത്ത് രാജ്, വിജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
