കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഉയർന്ന തിരമാല മുന്നറിയിപ്പിൽ മത്സ്യബന്ധനത്തിനും വിലക്ക്

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

video
play-sharp-fill

അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.

അതേസമയം, മഴ തുടരുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനം വിലക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.