play-sharp-fill
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; ഹരിപ്പാട് രണ്ട് യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; ഹരിപ്പാട് രണ്ട് യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

ആലപ്പുഴ : ആലപ്പുഴയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. ഹരിപ്പാട് കുമാരപുരം സ്വദേശികളായ ചിങ്ങംത്തറയില്‍ ശിവപ്രസാദ് (28), താമല്ലാക്കല്‍ കൃഷ്ണ കൃപ വീട്ടില്‍ രാഹുല്‍ ( 30) എന്നിവരെയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശനുസരണം നാടുകടത്തിയത്.

ഹരിപ്പാട് എസ് എച്ച്‌ ഒ അഭിലാഷ് കുമാർ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി കേസുകളില്‍ പ്രതിയായ യുവാക്കള്‍ ജില്ലയില്‍ പൊലീസിന് തീരാ തലവേദനയായിരുന്നു. ഇവർക്ക് 6 മാസത്തേക്ക് ആലപ്പുഴ ജില്ലയില്‍ കയറുന്നതിനാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം വയനാട്ടിലും ഒരാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. അമ്ബലവയലിനടുത്ത വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ‘ബുളു’ എന്ന ജിതിന്‍ ജോസഫ്(35)നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്ബലവയല്‍, കല്‍പ്പറ്റ, ഹൊസൂര്‍, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ജോസഫ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.