
സ്വന്തംലേഖകൻ
കോട്ടയം : ഹൈബി ഈഡന് എം.എല്‍.എക്കെതിരായ ബലാത്സംഗകേസില്‍ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയമിച്ചു. അഭിഭാഷകയായ മിത സുധീന്ദ്രനെയാണ് അമിക്കസ്ക്യൂറിയായി നിയമിച്ചത്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്ന് അമിക്കസ്ക്യൂറി പരിശോധിക്കണമെന്നും മെയ് 25ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈബി ഈഡനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.