play-sharp-fill
തിരുനക്കരയിൽ സൗജന്യമായി വെയിറ്റിംഗ് ഷെഡ്  നിർമിച്ച് നൽകാമെന്ന് അച്ചായൻസ് ഗോൾഡ് പറഞ്ഞിട്ടും പണിയാൻ സമ്മതിക്കാതെ ഇടംകോലിട്ട് നഗരസഭയിലെ 2 കൗൺസിലർമാർ; പണി നടത്താൻ സമ്മതിക്കാത്തത് അഴിമതി കാണിക്കാൻ പറ്റില്ലെന്ന് ഉറപ്പായതോടെ

തിരുനക്കരയിൽ സൗജന്യമായി വെയിറ്റിംഗ് ഷെഡ് നിർമിച്ച് നൽകാമെന്ന് അച്ചായൻസ് ഗോൾഡ് പറഞ്ഞിട്ടും പണിയാൻ സമ്മതിക്കാതെ ഇടംകോലിട്ട് നഗരസഭയിലെ 2 കൗൺസിലർമാർ; പണി നടത്താൻ സമ്മതിക്കാത്തത് അഴിമതി കാണിക്കാൻ പറ്റില്ലെന്ന് ഉറപ്പായതോടെ

കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും പണി നടത്താൻ അനുവദിക്കാതെ നഗരസഭയിലെ ചില കൗൺസിലർമാർ.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒരു വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി കഴിഞ്ഞയാഴ്ച ബസ് സർവീസ് പുനരാരംഭിച്ചത്.

ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പെരുമഴ നനഞ്ഞാണ് ഇവിടെ നിന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് കോട്ടയം നഗരത്തിൽ ഉണ്ടായിരുന്നത്.

സ്റ്റാൻഡിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറമേ ആവശ്യമായ ട്രാഫിക്ക് ഡിവൈഡറുകളും നിർമ്മിച്ചു നൽകുമെന്നാണ്
അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ
ടോണി വർക്കിച്ചൻ പറഞ്ഞിരുന്നത്.

എന്നാൽ അച്ചായൻസ് ഗോൾഡിനൊപ്പം വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനായി കൊട്ടേഷൻ വെച്ചിരുന്ന ചില സ്വകാര്യ പരസ്യ കമ്പനികൾക്ക് അനുമതി ലഭിക്കാതെ വന്നതോടെയാണ് നഗരസഭയിലെ ചില പ്രധാനികൾ വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിന് തുരങ്കം വയ്ക്കുന്നത്. ഇത് കോട്ടയം നഗരത്തിലെ പൊതുജനങ്ങളോടുള്ള വഞ്ചനയാണ് .
ഇന്നുച്ചയ്ക്ക് നടന്ന നഗരസഭാ കൗൺസിലിലും വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് ഇക്കൂട്ടർ എടുത്തത്