Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇന്ത്യയിൽ നാല്‍പ്പതു വയസില്‍ താഴെയുള്ളവരില്‍ കാൻസർ വർധിക്കുന്നതിൻറെ കാരണങ്ങള്‍ വെളിപ്പെടുത്തി ഗവേഷകർ. ജീവിതശൈലിയും ഭക്ഷണരീതികളുമാണു കാൻസർ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്കു കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

പതിവായുള്ള അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളുടെ ഉപയോഗവും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും യുവാക്കളെ മാരകരോഗങ്ങളിലേക്കെത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പുകയില, മദ്യം എന്നിവയുടെ അമിതമായ ഉപയോഗം, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, സമ്മർദം എന്നിവയാണു ചില പ്രാഥമിക കാരണങ്ങളെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. മറ്റൊരു നിർണായകഘടകം പരിസ്ഥിതി മലിനീകരണമാണ്. രാജ്യത്തെ വൻ നഗരങ്ങള്‍ മാത്രമല്ല, ചെറുനഗരങ്ങളും നാട്ടിൻപ്പുറങ്ങള്‍പോലും വൻതോതിലുള്ള മലിനീകരണപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും സജീവമായ ജീവിതശൈലിയും സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പു നല്‍കുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനായ കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻറെ സമീപകാല പഠനമനുസരിച്ച്‌, ഇന്ത്യയിലെ കാൻസർ കേസുകളില്‍ 20 ശതമാനവും ഇപ്പോള്‍ 40 വയസിനു താഴെയുള്ളവരിലാണെന്നു സൂചിപ്പിക്കുന്നു. ഇതില്‍ 60 ശതമാനവും പുരുഷന്മാരും 40 ശതമാനം സ്ത്രീകളാണെന്നും പഠനം വ്യക്തമാക്കുന്നു.

യുവാക്കള്‍ക്കിടയില്‍ വർധിച്ചുവരുന്ന കാൻസർ നിരക്കു കൈകാര്യം ചെയ്യാൻ സർക്കാരിൻറെയും ആരോഗ്യപരിപാലന വിദഗ്ധരുടെയും സമൂഹത്തിൻറെയും സംയുക്ത ശ്രമം അനിവാര്യമാണെന്ന് കാൻസർ മുക്ത് ഭാരത് കാമ്ബെയ്ൻ തലവനായ ഡോ. ആശിഷ് പറഞ്ഞു. ശുദ്ധവായു, ജലം, പതിവ് ശാരീരിക പ്രവർത്തനങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കു മുൻഗണന നല്‍കണം. കൂടാതെ, കൃത്യസമയത്ത് രോഗനിർണയവും ചികിത്സയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.