
പത്തനംതിട്ട: ടച്ചിങ്സ് എടുത്തതിന്റെ പേരിലുള്ള തർക്കത്തിനൊടുവില്‍ ബാറിന് മുന്നില്‍ കൂട്ടയടി.
പത്തനംതിട്ട കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിന് മുന്നിലായിരുന്നു അടി.
ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ ഒരാളുടെ തലപൊട്ടി.
മൂന്നുപേർ വീതമുള്ള രണ്ട് സംഘങ്ങള്‍ ഈ ബാറില്‍ മദ്യപിക്കാനെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇടയ്ക്ക് ഒരാള്‍ ടേബിള്‍ മാറി ടച്ചിങ്സ് എടുത്തു. ഇതോടെ സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ജീവനക്കാർ ഇടപെട്ട് രണ്ട് സംഘത്തിലെയും ആളുകളെ ബാറില്‍ നിന്ന് ഇറക്കിവിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തിറങ്ങിയതോടെ ഇവർ അടി തുടങ്ങി. അതും പൊരിഞ്ഞ അടി. സംഘത്തിലുണ്ടായിരുന്ന ഷൈജു, അരുണ്‍, ശ്യാം എന്നിവരെ നിലത്തിട്ട് ഹെല്‍മറ്റുകൊണ്ട് അടിച്ചു ചതച്ചു.
ഒടുവില്‍ കാഴ്ചക്കാർ ഇടപെട്ട്, അടിക്കുന്ന മൂന്നംഗ സംഘത്തെ സ്ഥലത്തു നിന്ന് വിരട്ടി വിട്ടു. അടികൊണ്ടു വീണവരില്‍ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അടികൊണ്ട മൂന്നാമൻ ശ്യാം സ്ഥലത്തുനിന്നു രക്ഷപെടുകയും ചെയ്തു.
അടികൊണ്ട് ആശുപത്രിയില്‍ എത്തിയവർ അവിടെ ഡോക്ടർമാരെയും പോലീസുകാരെയും തെറി വിളിച്ചു. ഇതോടെ പോലീസ് മൊഴി എടുക്കാതെ മടങ്ങി. നന്നുവക്കാട് സ്വദേശികളായ സിജു വി ജോസ്, ഷിബു, മലയാലപ്പുഴ താഴം സ്വദേശി അഭിലാഷ് എന്നിവരാണ് ആക്രമണത്തിലെ പ്രതികള്‍. ഇവരില്‍ രണ്ടുപേർ നിലവില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.



