ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍; യുവാവിന് എതിരെ പോക്‌സോ കേസ്; ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തുമെന്ന് പൊലീസ്; മരണത്തിന് കാരണം സൈബര്‍ ആക്രമണം എന്ന വാദം തള്ളി അച്ഛൻ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പതിനെട്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.
തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നെടുമങ്ങാട് ഉഴമലയ്ക്കല്‍ സ്വദേശിയായ ബിനോയ് എന്ന യുവാവാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മേല്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്നു പൂജപ്പുര പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മകളുടെ മരണത്തില്‍ നെടുമങ്ങാട് സ്വദേശിയായ ഇൻഫ്ളുവൻസറെ സംശയമുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്താണ് മരണകാരണം എന്നത് പുറത്തുവരണം. നെടുമങ്ങാട് സ്വദേശിയായ ഇൻഫ്ളുവൻസറുടെ പങ്ക് അന്വേഷിക്കണം. ഇയാള്‍ വീട്ടില്‍ മുൻപ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ട് മാസമായി ഇയാള്‍ വീട്ടില്‍ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങള്‍ സംശയിക്കുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആണ്‍സുഹൃത്ത് മൊഴി നല്‍കിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് പൊലീസ് മുൻപാകെ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്.