video
play-sharp-fill
നൂറുകണക്കിന് ആളുകൾക്കു നടുവിൽ തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്: കുത്തേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ: സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

നൂറുകണക്കിന് ആളുകൾക്കു നടുവിൽ തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്: കുത്തേറ്റയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ: സ്ത്രീ അടക്കം രണ്ടു പേർ കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്ന വിനോദ മേള നടക്കുന്ന തിരുനക്കര മൈതാനത്ത് കത്തിക്കുത്ത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജോജോ എന്ന യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ്അനാശാസ്യ സംഘത്തിൽ ഉൾപ്പെട്ട സ്ത്രീ അടക്കം രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ.
ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ തിരുനക്കര മൈതാനത്തെ വിനോദ വിജ്ഞാന മേളയിലായിരുന്നു സംഭവം. ഇവിടെ കുട്ടികൾക്ക് കളിക്കുന്നതിനായി പടുത ഇട്ട് കുളം ഒരുക്കിയിരുന്നു. ഈ കുളത്തിനു സമീപത്ത് വച്ചാണ് യുവാവിന് കുത്തേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീ തന്നെയാണ് കുത്തിയതെന്നാണ് സൂചന ലഭിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്നലെ തിരുനക്കര മൈതാനത്ത് വച്ച് ഇരുവരും തമ്മിൽ കണ്ടു മുട്ടിയപ്പോൾ കത്തിക്കുത്ത് ഉണ്ടാകുകയായിരുന്നുവെന്നാണ് സൂചന ലഭിക്കുന്നത്.
ഉത്സവത്തിന്റെ ഭാഗമായി കുട്ടികൾ അടക്കം നിരവധി ആളുകൾ വന്നു ചേരുന്ന തിരുനക്കര മൈതാനത്ത് ഇപ്പോൾ കത്തിക്കുത്തുണ്ടായത് പൊലീസിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്. ഉത്സവത്തിന്റെ ഭാഗമായി വൻ സുരക്ഷയാണ് തിരുനക്കര ക്ഷേത്രത്തിലും മൈതാനത്തും ഒരുക്കിയിരുന്നത്. ഈ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴുണ്ടായ കത്തിക്കുത്ത്.