play-sharp-fill
ജീവനൊടുക്കാൻ പോവുകയാണെന്ന് സുഹൃത്തിനെ വിളിച്ച് അറിയിച്ചു ; നാഗമ്പടത്ത് ട്രെയിനിന് മുന്നിൽ ചാടി ഗുരുതര പരിക്കേറ്റ പൊൻകുന്നം സ്വദേശി മരിച്ചു

ജീവനൊടുക്കാൻ പോവുകയാണെന്ന് സുഹൃത്തിനെ വിളിച്ച് അറിയിച്ചു ; നാഗമ്പടത്ത് ട്രെയിനിന് മുന്നിൽ ചാടി ഗുരുതര പരിക്കേറ്റ പൊൻകുന്നം സ്വദേശി മരിച്ചു

കോട്ടയം : പൊൻകുന്നം സ്വദേശിയെ നാഗമ്പടം മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

പൊൻകുന്നം ചൂരപ്ളാക്കൽ മാത്യു വർഗീസ് (50) ആണ് മമരിച്ചത്. ശനിയാഴ്‌ച രാത്രി 9 മണിയോടുകൂടിയാണ് സംഭവം.

കോട്ടയം നാഗമ്പടം മേൽപ്പാലത്തിന് സമീപത്ത് വെച്ച് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ചെന്നെ എക്സ്പ്രസ് ആണ് ഇദ്ദേഹത്തെ ഇടിച്ചത്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി രണ്ടുമണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പോലീസ് കേസെടുത്തു. ജീവനൊടുക്കാൻ പോവുകയാണെന്ന് സുഹൃത്തിനെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് അദ്ദേഹം ട്രെയിന് മുന്നിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു.