സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളെ മറിച്ചിട്ട് 11 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി മുന്നേറി, ന്യൂനപക്ഷ പ്രീണന നയം ബിജെപി വളർച്ചക്ക് കാരണമായി, ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോഴും സിപിഎം പിന്നോട്ട് പോയി, ബിജെപിയുടെ വളർച്ച സിപിഎമ്മിനെ ഞെട്ടിച്ചു, എല്ലാം ബിജെപിയെ വിമർശിക്കാതെ രാഹുലിനെ കളിയാക്കിയതിന്റെ ഫലം, പിണറായിക്കെതിരെയും രൂക്ഷ വിമർശനം
തിരുവനന്തപുരം: ലോകസഭ തെരെഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎമ്മിന്റെ സംസ്ഥാനതല നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. എന്നാൽ, യോഗത്തിൽ കേന്ദ്ര നേതൃത്വം കർശന നിലപാടുകള്‍ എടുക്കുമെന്നാണ് വിവരം.
അഞ്ച് ദിവസം നീളുന്ന യോഗത്തിനാണ് ഇന്ന് തുടക്കമാകുക. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർന്നുള്ള 3 ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും.
യെച്ചൂരിയും എംഎ ബേബിയും സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകള്‍ അക്കമിട്ട് നിരത്തുമെന്നാണ് വിവരം. ന്യൂനപക്ഷ പ്രീണന നയം ബിജെപിയുടെ വളർച്ചയ്ക്ക് അവസരമൊരുക്കി. തൃശൂർ പൂര നടത്തിപ്പിലെ സർക്കാർ വീഴ്ച സംഭവിക്കാൻ പാടില്ലാത്തതാണെന്ന വിലയിരുത്തലും സിപിഎമ്മിനുള്ളിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവമാണ് സുരേഷ് ഗോപിക്ക് തൃശൂരില്‍ മിന്നും വിജയം നല്‍കിയത്. ബിജെപിയെ വിമർശിക്കാതെ രാഹുല്‍ ഗാന്ധിയെ കളിയാക്കി നടന്നതിന്റെ ഫലമാണ് തോല്‍വിയെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. ഈ പതിനൊന്നും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം.
ഇതില്‍ കഴക്കൂട്ടത്തേയും കാട്ടക്കടത്തേയും ബിജെപി നേട്ടങ്ങള്‍ സിപിഎം അടിത്തറ ഇളക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ സിപിഎം ഈ പിന്നോട്ട് പോക്കലിനെ ഗൗരവത്തോടെ എടുക്കും. ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളില്‍ മാത്രമാണ് ഒന്നാമതെത്താൻ കഴിഞ്ഞത്.
യുഡിഎഫ് 110 മണ്ഡലങ്ങളില്‍ മുന്നിലെത്തി. 2019 ല്‍ അത് 123 മണ്ഡലങ്ങളായിരുന്നു. 8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്, ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്.
ശക്തികേന്ദ്രങ്ങളിലടക്കം അടിസ്ഥാന വോട്ടുകള്‍ ചോർന്നതും അതില്‍ നല്ലൊരു പങ്ക് നേടിയ ബിജെപിയുടെ വളർച്ചയുമാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്. ബിജെപി രണ്ടാമതെത്തിയ കോണ്‍ഗ്രസ് അനുകൂല മണ്ഡലങ്ങളില്‍ സിപിഎം വോട്ട് വലിയ തോതില്‍ ബിജെപിയിലേക്ക് മറിഞ്ഞു.
ശക്തമായ ഭരണവിരുദ്ധ വികാരവും നയപരമായ പാളിച്ചകളും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതിന് കാരണമായി. ഏകാധിപത്യ മനോഭാവ ചർച്ചകളും സിപിഎമ്മിനെ തകർത്തു. എന്നാല്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കാനും സംസ്ഥാന നേതൃയോഗങ്ങളില്‍ ബന്ധപ്പെട്ടവർ തയ്യാറാകും.
ഇപി ജയരാജൻ ഉയർത്തിയ വിവാദങ്ങളും ചർച്ചയാകും. സിപിഎം ജില്ലാ കമ്മിറ്റികളും ഭരണവിരുദ്ധ വികാരമാണ് തോല്‍വിയുടെ മുഖ്യ കാരണമായി വിലയിരുത്തിയത്. സിപിഐ ജില്ലാ കമ്മിറ്റികളിലാകട്ടെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമർശനമുണ്ടായി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യം വരെ ഉയരുകയും ചെയ്തു. ഇടതുമുന്നണി കണ്‍വീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതു പുറത്തായത് പാർട്ടിയുടെ ബിജെപി വിരുദ്ധ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നതായി. ജയരാജനെ ഇടതു കണ്‍വീനർ സ്ഥാനത്ത് നിന്നും മാറ്റാനും സാധ്യതയുണ്ട്.