Wednesday, April 22, 2026

വളരെ എളുപ്പം…! ഒരധികച്ചെലവുമില്ലാതെ ഇനി മുതൽ വൈദ്യുതി ബില്ലടയ്ക്കാം; നിരവധി മാർഗ്ഗങ്ങള്‍ ഒരുക്കി കെഎസ്‌ഇബി

Spread the love

കൊച്ചി: വൈദ്യുതി ബില്‍ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓണ്‍ലൈൻ അടയ്ക്കാനുള്ള നിരവധി മാർഗ്ഗങ്ങള്‍ ഒരുക്കി കെഎസ്‌ഇബി.

video
play-sharp-fill

ആൻഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്സൈറ്റിലോ പ്രവേശിച്ച്‌ ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കില്‍ Rupay ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ ബില്‍ അടയ്ക്കുമ്പോള്‍ യാതൊരുവിധ ട്രാൻസാക്ഷൻ ഫീസും ഈടാക്കുന്നില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, , ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാണ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ ഫെഡറല്‍ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പെയ്മെൻ്റ് നടത്തുന്നതിന് ട്രാൻസാക്ഷൻ ചാർജ് ഉണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോ ടെൻഷൻ വൈദ്യുത ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 13 അക്ക കണ്‍സ്യൂമർ നമ്പർ വിർച്വല്‍ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച്‌ NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Virtual Account Number : KEB<13 Digit consumer Number>
Beneficiary Name : Kerala State Electricity Board Ltd.
Bank & Branch : South Indian Bank, Trivandrum Corporate
IFSC Code : SIBL0000721

ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാർഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബില്‍ അടയ്ക്കാം.