00:00
പത്ത് മണിക്ക് നിശ്ചയിച്ച പരിപാടി 11ആയിട്ടും തുടങ്ങിയില്ല ; വേദി വിട്ട് ജി സുധാകരന്‍

പത്ത് മണിക്ക് നിശ്ചയിച്ച പരിപാടി 11ആയിട്ടും തുടങ്ങിയില്ല ; വേദി വിട്ട് ജി സുധാകരന്‍

ആലപ്പുഴ : പത്ത് മണിക്ക് നിശ്ചയിച്ച പരിപാടി തുടങ്ങാന്‍ വൈകിയതിൽ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍.

ശനിയാഴ്ച രാവിലെ ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ച് സുധാകരന്‍ വേദി വിട്ടിറങ്ങുകയായിരുന്നു.

സിബിസി വാര്യര്‍ സ്മൃതി പരിപാടിയില്‍ പുരസ്‌കാരം നല്‍കുന്നതിനായാണ് ജി സുധാകരനെ ക്ഷണിച്ചത്. നേരത്തെ ലഭിച്ച അറിയിപ്പ് പ്രകാരം കൃത്യസമയത്ത് തന്നെ സുധാകരനെത്തി. എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ക്ഷണിക്കപ്പെട്ട മറ്റതിഥികള്‍ എത്തിയില്ല. ഇതോടെ ജി സുധാകരന്‍ വേദി വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group