വി.കെ.ശ്രീകണ്ഠന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ്; മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് ചുമതലയേല്‍ക്കും

Spread the love

തൃശൂർ: തൃശൂർ ഡിസിസി പ്രസിഡന്റായി വി കെ ശ്രീകണ്ഠൻ എംപി ഇന്ന് ചുമതലയേല്‍ക്കും.

video
play-sharp-fill

കെ മുരളീധരന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു.

ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്‍റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും വി കെ ശ്രീകണ്ഠൻ ചുമതലയേറ്റെടുക്കുക. തുടർന്ന് 3 മണിക്ക് ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും നേതൃയോഗം ഡിസിസിയില്‍ വിളിച്ചിട്ടുണ്ട്.