
മദ്യപിച്ച് ഓഫീസിലെത്തി അശ്ലീലം പറഞ്ഞു; വനംവകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ ; സസ്പെൻഷനിലായത് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ
സ്വന്തം ലേഖകൻ
തൃശ്ശൂർ: ഓഫീസിൽ മദ്യപിച്ചെത്തി അശ്ലീലം പറഞ്ഞതിന് വനംവകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ. വനിതാ ജീവനക്കാർ ഉൾപ്പെടെ ഓഫീസിലുളള സമയത്താണ് ഓഫീസർ ഇത്തരത്തിൽ പെരുമാറിയതെന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഉത്തരവിൽ പറയുന്നത്.
വാഴച്ചാൽ ഡിവിഷനിലുളള ഷോളയാർ റേഞ്ചിലെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. വിജയകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇത്തരത്തിൽ പെരുമാറുന്ന ആളുകളോടൊപ്പം ജോലിചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റു ജീവനക്കാർ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിയിൽ തുടരുന്നതിനാൽ അത് അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ടാണ് വിജയകുമാറിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് വിജയകുമാർ സസ്‌പെൻഷനിലാകുന്നത്. കൃത്യവിലോപത്തിനും അച്ചടക്കലംഘനത്തിനും എതിരെ ഇതിന് മുൻപും ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ആർ. വിജയകുമാർ.