
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺക്കുട്ടി മൊഴി മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി അച്ഛൻ. മകളെ കാണാനില്ലെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് പെൺക്കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഈ സമയം ഓഫീസിലേക്ക് വിളിച്ചിരുന്നു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും പെൺക്കുട്ടിയുടെ അച്ഛൻ പറഞ്ഞു.
മകൾ അവരുടെ കസ്റ്റഡിയിലാണ്. മകൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ട്. മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത് എന്ന് അച്ഛൻ പറഞ്ഞു. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ് എന്നും അച്ഛൻ കൂട്ടിച്ചേർത്തു. മകൾ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു. പോലീസ് അന്വേഷിക്കട്ടേയെന്നും പെൺക്കുട്ടിയുടെ അച്ഛൻ പറഞ്ഞു.