കോട്ടയം തിരുനക്കര ബസ് സ്റ്റാന്റിൽ ബുധനാഴ്ച മുതൽ വീണ്ടും ബസ് കയറി യാത്രക്കാരെ കയറ്റും: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് ഇതിനുള്ള വഴിയൊരുക്കിയത്: ബസ് കാത്തിരിപ്പുകേന്ദ്രം ഉടനെയില്ല: യാത്രക്കാർക്ക് മഴ നനയാൻ വിധി

Spread the love

 

കോട്ടയം: ബുധനാഴ്ച (12-06-2024) മുതൽ തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് കയറി തുടങ്ങും. ബസ് സ്റ്റാന്റിൽ നിർത്തുവാനും, യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും തീരുമാനമായി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് ബസ് സ്റ്റാന്റ് വീണ്ടും പ്രവർത്തന സജ്ജമാവുന്നത്. ലീഗൽ അതോറിറ്റി സെക്രട്ടറിയും, നഗരസഭാ സെക്രട്ടറിയും തമ്മിൽ ഇ സംബന്ധിച്ച് ധാരണയായി. ഇതിൻ പ്രകാരം നാളെ (ചൊവ്വ) നഗരസഭാ ജീവനക്കാർ ബസ് സ്റ്റാൻഡ് വൃത്തിയാക്കുകയും,

video
play-sharp-fill

പോലീസ് . ഡിവൈടറുകൾ സ്ഥാപിക്കുകയും ചെയ്യും, ബുധൻ മുതൽ മെഡിക്കൽ കോളേജു ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും സ്റ്റാൻഡിനുള്ളിൽ പഴയതുപോലെ നിർത്തി യാത്രക്കാരെ കയറ്റും.

എന്നാൽ യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതിരിക്കാനുളള  വെയിറ്റിംഗ് ഷെഡ് നിർമ്മാണ നടപടികൾ ഇഴയുകയാണ്. സ്റ്റാന്റിലെ പഴയ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് 17-നകം മറുപടി നല്കാൻ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group