കാൽ മാത്രമല്ല, കൈയും വെട്ടും, സായുധ വിപ്ലവവും നടത്താൻ അറിയാം; വനംവകുപ്പിനെതിരെ ഭീഷണിയുമായി സിപിഎം

Spread the love

കോ​ന്നി: വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ സിപിഎം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേസെടുത്തതിന് പിന്നാലെ ഭീഷണിയുമായി ഏരിയ കമ്മിറ്റി അംഗം.

വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സൺ സാജനാണ് ഭീഷണി ഉയർത്തിയത്.

കള്ളക്കേസും അതിക്രമവും കൊണ്ട് ഇവിടെ അഴിഞ്ഞാടാമെന്നാണ് വിചാരിക്കുന്നതെങ്കിൽ, ഞങ്ങൾക്ക് ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധ വിപ്ലവവും നടത്താൻ അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാൽ മാത്രമല്ല, കൈയും വെട്ടി നിങ്ങളുടെ ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അറിയാവുന്നവരാണ് ഞങ്ങൾ എന്നുപറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 12 സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ചി​റ്റാ​ർ പോ​ലീ​സ് കേ​സെടുത്തിരുന്നു. സി.​പി.​എം നേ​താ​വ്​ ജേ​ക്ക​ബ് വ​ള​യം​പ​ള്ളി അ​ട​ക്ക​മു​ള്ള 12 പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സ്.