
തിരുവനന്തപുരം : നഗരൂർ കോയിക്കമൂലയില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകർന്നുവീണ് രണ്ടു പേർക്ക് പരുക്കേറ്റു.
കോയിക്കമൂല സ്വദേശികളായ ദീപു (54), അമ്മ ലീല (80) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് വീടിന്റെ മേല്‍ക്കൂര തകർന്നത്.
വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ദീപുവിനും അമ്മയ്ക്കും മേല്‍ മേല്‍ക്കൂര തകർന്നു വീഴുകയായിരുന്നു. സമീപവാസികള്‍ ഉടനെ ആംബുലൻസ് വിളിച്ച് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group