play-sharp-fill
തെരഞ്ഞെടുപ്പിലെ പരാജയം ഭരണവിരുദ്ധ വികാരം തന്നെ: പക്ഷേ ഇക്കാര്യം മുഖ്യമന്ത്രിക്ക് മുന്നില്‍ പറയാൻ നേതാക്കള്‍ക്ക് ഭയം; പിണറായിക്കു മുന്നിൽ മുട്ടു കൂട്ടിയിടിക്കുന്ന നേതാക്കൾ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ശൈലിയിലും മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞ് തടിയൂരി ; തിരുത്തല്‍ ആവശ്യപ്പെട്ട കൂറീലോസിനെ അധിക്ഷേപിച്ച പിണറായി നല്‍കിയത് വിമര്‍ശനങ്ങള്‍ക്കുള്ള തടയിടലെന്ന് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലെ പരാജയം ഭരണവിരുദ്ധ വികാരം തന്നെ: പക്ഷേ ഇക്കാര്യം മുഖ്യമന്ത്രിക്ക് മുന്നില്‍ പറയാൻ നേതാക്കള്‍ക്ക് ഭയം; പിണറായിക്കു മുന്നിൽ മുട്ടു കൂട്ടിയിടിക്കുന്ന നേതാക്കൾ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ശൈലിയിലും മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞ് തടിയൂരി ; തിരുത്തല്‍ ആവശ്യപ്പെട്ട കൂറീലോസിനെ അധിക്ഷേപിച്ച പിണറായി നല്‍കിയത് വിമര്‍ശനങ്ങള്‍ക്കുള്ള തടയിടലെന്ന് വിലയിരുത്തല്‍.

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയിലേക്ക് സിപിഎമ്മിനെ നയിച്ചതില്‍ പ്രധാനമായ കാര്യം ഭരണവിരുദ്ധ വികാരമാണെന്ന് പകല്‍പോലെ വ്യക്തമാണ്.എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രിക്ക് മുന്നില്‍ പറയാൻ പോന്ന നേതാക്കള്‍ പാർട്ടിയില്‍ ഇല്ലെന്നതാണ് സിപിഎം നേരിടുന്ന പ്രശ്‌നം. തോല്‍വി അവലോകനം ചെയ്യാൻ ഇന്നലെ ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും കാര്യമായ വിമർശനങ്ങള്‍ മുഖ്യമന്ത്രിക്കും ഭരണത്തിനും എതിരെ ഉണ്ടായില്ല.

സർക്കാരിന്റെ പരിഗണനകളില്‍ മാറ്റം വേണമെന്നും കൂടുതല്‍ ജനകീയമാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയർന്നു. എല്‍ഡിഎഫും പാർട്ടിയും ആഴത്തില്‍ പരിശോധിച്ചു മാറ്റങ്ങള്‍ക്കു തയാറാകണമെന്ന സന്ദേശമാണു ജനവിധി നല്‍കുന്നതെന്നു സെക്രട്ടേറിയറ്റ് വിലയിരുത്തി. 16ന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും മുൻപായി 14 ജില്ലകളില്‍നിന്നും റിപ്പോർട്ട് തേടിതിരുത്തല്‍ പ്രക്രിയയിലേക്ക് പാർട്ടി കടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തില്‍ സർക്കാർ വിരുദ്ധ വികാരമാണു തോല്‍വിക്കു കാരണമെന്ന അഭിപ്രായം ആരും അതേപടി പ്രകടിപ്പിച്ചില്ല. യോഗത്തിന് മുമ്ബ് മുഖ്യമന്ത്രി സർക്കാറിനെ വിമർശിച്ച കൂറീലോസിനെ വിവരദോഷിയെന്ന് വിളിച്ച്‌ അധിക്ഷേപിച്ചു സംസാരിച്ചത് തനിക്കും സർക്കാറിനും എതിരെ ഉയരാൻ ഇടയുള്ള വിമർശനങ്ങളെ കാലെ കൂട്ടീ കണ്ട് ചെറുത്തതാണെന്നും വിലയിരുത്തലുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ വേണ്ടി മയത്തില്‍ കാര്യങ്ങള്‍ പറയുകയാണ്പലരും ചെയ്തത്. എന്നാല്‍ സർക്കാരിന്റെ പ്രവർത്തനത്തിലും ശൈലിയിലും ചില മാറ്റങ്ങള്‍ വേണമെന്നാണു ജനവിധി സൂചിപ്പിക്കുന്നതെന്നു പലരും പറഞ്ഞു. പാർട്ടിയും സർക്കാരും തുടർന്നും ചേർന്നുനിന്നു തന്നെ പ്രവർത്തിക്കണം. ഉയർന്നുവരുന്ന ഓരോ പ്രശ്‌നവും ജനപക്ഷത്തുനിന്നു തീർക്കാൻ കഴിയണം. അകന്നുപോയ വിഭാഗങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയുന്ന തരത്തില്‍ ഭാവനാപൂർണമായ ഇടപെടല്‍ മന്ത്രിസഭയില്‍ നിന്നുണ്ടാകണം.

അടുത്ത 2 വർഷങ്ങളിലായി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതു കണക്കിലെടുത്തു ജനവിശ്വാസം വീണ്ടെടുക്കാൻ അവരിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന വികാരമാണു ചർച്ചകളില്‍ ഉയർന്നത്. പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്തതോല്‍വിയാണു സംഭവിച്ചതെന്നു സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ വ്യക്തമാക്കി. ഇന്ത്യാസഖ്യത്തിലെ 2 മുന്നണികള്‍ ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് കൂടുതല്‍ ആനുകൂല്യം കിട്ടുമെന്നു പാർട്ടി നേരത്തേ കണ്ടതാണ്.

പക്ഷേ 2019 ലെ വോട്ടു ശതമാനത്തില്‍നിന്നു പിന്നോട്ടു പോകുമെന്നോ ഒരു സീറ്റില്‍ തന്നെ വീണ്ടും ഒതുങ്ങുമെന്നോ കരുതിയതല്ല. ജനവിധി ഉള്‍ക്കൊണ്ടുള്ള നടപടികളിലേക്ക് ബ്രാഞ്ച് മുതല്‍ സംസ്ഥാന കമ്മിറ്റി വരെ കടക്കണമെന്ന് സെക്രട്ടറി പറഞ്ഞു. അപ്രതീക്ഷിത വിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടു.

മണ്ഡലങ്ങളുടെ ചുമതല വഹിച്ച സെക്രട്ടേറിയറ്റ് അംഗങ്ങളും സ്ഥാനാർത്ഥികളും അതത് ഇടത്തെസാഹചര്യങ്ങള്‍ വിശദീകരിച്ചു. എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ പിഴച്ചെന്നാണു ചർച്ചകള്‍ വ്യക്തമാക്കിയത്. പാർട്ടി ശക്തികേന്ദ്രങ്ങളിലെ ബിജെപി കടന്നുകയറ്റത്തിലെ ഉത്കണ്ഠയും യോഗത്തില്‍ ഉയർന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രതികരണം യോഗത്തിനു ശേഷം ഉണ്ടായില്ല.