play-sharp-fill
“ഇനിയൊന്നു പാടു ഹൃദയമേ ” പ്രകാശനം ചെയ്തു..

“ഇനിയൊന്നു പാടു ഹൃദയമേ ” പ്രകാശനം ചെയ്തു..

സ്വന്തംലേഖകൻ

കോട്ടയം : കേരളം പാടിപ്പതിഞ്ഞ സൂപ്പർഹിറ്റ്  ചലച്ചിത്ര ഗാന പിറവിയുടെ പശ്ചാത്തലം വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമായ “ഇനിയൊന്നു പാടു ഹൃദയമേ ” എന്ന പുസ്തകം ചലച്ചിത്ര നടനും തിരക്കഥകൃത്തുമായ അനൂപ് മേനോൻ നടൻ ജയസൂര്യക്ക് നൽകി പ്രകാശനം ചെയ്തു. വെള്ളിനക്ഷത്രം സിനിമ വാരികയിൽ ജോയിന്റ് എഡിറ്റർ ബീനരഞ്ജിനി തുടർച്ചയായി എഴുതിയ ” പാട്ടുകളുടെ കഥ ” എന്ന പക്തിയിൽ നിന്നും തിരഞ്ഞെടുത്ത ഗാനങ്ങളുടെ മേക്കിങ് വിശേഷങ്ങളുടെ ഈ സമാഹാരം സാഹിത്യ പ്രവർത്തക സംഘമാണ് പ്രസിദ്ധീകരിച്ചത്.
പൊൻതിങ്കൾ കല,എൻമന്ദഹാസം,ഉജ്ജയീനിയിലെ ഗായിക,ചന്ദന മണിവാതിൽ ,ലക്ഷാർച്ചന കണ്ട് തുടങ്ങി 36 ഗാനങ്ങളുടെ പിറവി വിശേഷങ്ങൾ ഈ കൃതിയിൽ ബീനരഞ്ജിനി വിവരിക്കുന്നുണ്ട്.
വില 260 രൂപ.