ഡൽഹി: കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ ഡിജിപിയെ കണ്ടു. കുൽ വീദർ കൗറിനെ പിന്തുണച്ച് കർഷക നേതാക്കൾ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ആവശ്യമുവായി ഡിജിപിയെ കണ്ടത്.
സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം പാടില്ലെന്നും ആവശ്യപ്പെട്ടു. കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മൊഹാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണ വിധേയമായി ഉദ്യോഗസ്ഥയെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. എംപിയെ തല്ലിയതിൽ വകുപ്പുതല നടപടി കുൽവീന്ദറിനെതിരെ ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളം പഞ്ചാബ് പോലീസിന്റെ പരിധിയിലാണ് വരുന്നത്. സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത് എത്തി. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചിരുന്നു.
കുൽവീന്ദർ കൗറിനെ പിന്തുണച്ചും കങ്കണയെ വിമർശിച്ചും കർഷക സംഘടനകൾ രംഗത്ത് എത്തിയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.