play-sharp-fill
പത്താം ക്ലാസുകാരന് സഹപാഠികളിൽ നിന്ന് ക്രൂരമർദനം: കത്രികയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു, പ്രതികരിക്കാതെ സ്കൂൾ അധികൃതർ

പത്താം ക്ലാസുകാരന് സഹപാഠികളിൽ നിന്ന് ക്രൂരമർദനം: കത്രികയ്ക്ക് കുത്തി പരിക്കേൽപ്പിച്ചു, പ്രതികരിക്കാതെ സ്കൂൾ അധികൃതർ

 

കൽപറ്റ: വയനാട് മൂലങ്കാവ് സ്കൂളിൽ പത്താം ക്ലാസ്കാരന് ക്രൂരമർദനം. സഹപാഠികൾ ചേർന്നാണ് ശബരിനാഥിനെ മർദിച്ചത്. സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് അമ്മ സ്മിത പറഞ്ഞു. മകന് നല്ല പരിക്കുണ്ടെന്നും ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സമ്മർദം വന്നുവെന്നും സ്മിത ആരോപിച്ചു. അധ്യാപകർ എന്തോ ഒളിച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശബരിനാഥനെ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ വെളിപ്പെടുത്തി.

 

ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയാണ് മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചു. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്.

 

സുൽത്താൻബത്തേരി പോലീസ് എത്തി വിദ്യാർഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം. മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ പ്രവേശനം നേടിയത്. ഇപ്പോൾ കല്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group