
കേരളത്തില്‍ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും.
തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.
52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധത്തിന് തയ്യാറെടുക്കുകയാണ് തീരദേശം.ജൂണ്‍ ഒമ്ബതിന് അർധരാത്രി 12 മണിക്ക് നിലവില്‍ വരുന്ന ട്രോളിങ് നിരോധനം ജൂലൈ 31 അർധരാത്രി 12 മണി വരെ നീളും. തീരത്ത് നിന്ന് 22 കിലോ മീറ്റർ ദൂരത്തില്‍ മീൻ പിടിത്തം അനുവദിക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരോധനകാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കുകയുള്ളൂ. യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യബന്ധനവും പൂർണമായും നിരോധിക്കും . മാത്രമല്ല നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്ബ് ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടുപോകുന്നതിനും നിർദേശം നല്‍കിട്ടുണ്ട്.ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും. ട്രോളിങ് നിരോധനത്തിലൂടെ മീന്‍ സമ്ബത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.