
കൈക്കൂലി നൽകാൻ പണമില്ലേ…? വിഷമിക്കേണ്ട, തവണകളായും അടയ്ക്കാം, പുതിയ ഓഫറുമായി സർക്കാർ ഉദ്യോഗസ്ഥർ
ഗാന്ധിനഗർ: കാാര്യം കാണാൻ കൈക്കൂലി വേണമെന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവത്തിന് പൂട്ടിട്ടുകൊണ്ട് പല നിയമങ്ങളും വന്നു. എന്നാലും, വാങ്ങേണ്ടവർ ഇപ്പോഴും വാങ്ങിക്കുന്നുണ്ട്. സാധാരണക്കാരിൽ നിന്നും അവർക്ക് വേണ്ടത് ഏതു വിധേനേയും വാങ്ങിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്.
എന്നാൽ, ഇതിലൊന്നും പെടാത്ത ചിലരും സർക്കാർ ഓഫീസുകളിൽ ഉണ്ടെന്നത് ചെറിയൊരു ആശ്വാസമാണ്. എന്നാൽ, കൈക്കൂലി വാങ്ങുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥർ.
കൈക്കൂലി കൊടുക്കാൻ പണമില്ലാത്തവർക്ക് തവണകളായി അടയ്‌ക്കാനുള്ള സൗകര്യമാണ് ഉദ്യാഗസ്ഥർ ഒരുക്കിയിരിക്കുന്നതെന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അഴിമതി പ്രോത്സാഹിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ ഉണ്ടാവില്ല എന്നു തന്നെ പറയാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിലെ സർക്കാർ ഓഫീസുകളിലാണ് ഇത്തരം പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇഎംഐ രീതിയിൽ കൈക്കൂലി സ്വീകരിക്കുന്നത് ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിൽ എസ്‌ജിഎസ്‌ടി വ്യാജ ബില്ലിംഗ് തട്ടിപ്പിൽ അഹമ്മദാബാദിലെ ഒരു മൊബൈൽ ഷോപ്പ് ഉടമയോട് 21 ലക്ഷം രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. മുഴുവൻ തുക ഒരുമിച്ചടയ്‌ക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം അടച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തിൽ പത്ത് ലക്ഷം രൂപ കൈക്കൂലിയാണ് സൈബർ ക്രൈം യൂണിറ്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. നാല് ഗഡുക്കളായി അടച്ചാൽ മതിയെന്ന ആനുകൂല്യവും നൽകി.