Thursday, April 23, 2026

പതിമൂന്ന്കാരന് ക്രൂര മർദനം: കേബിൾ വയർ ഉപയോഗിച്ച് അടിച്ച് തോള്ളെലിന് ക്ഷതം, ബന്ധു പിടിയിൽ

Spread the love

 

കൊല്ലം: കരുനാഗപ്പള്ളിയിൽ പതിമൂന്നുവയസുകാരനെ മര്‍ദ്ദിച്ച് ഗരുതരമായി പരിക്കേല്‍പ്പിച്ച പ്രതി ആയണിവേല്‍ക്കുളങ്ങര, ജലാലൂദീന്‍കുഞ്ഞ് പൊലീസ് പിടിയിലായി.

video
play-sharp-fill

 

ജലാലുദീൻ പറഞ്ഞ കാര്യങ്ങൾ കുട്ടി അനുസരിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം. തിങ്കളാഴ്ച്ച രാത്രിയോടെ ആയിരുന്നു സംഭവം. കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പ്രതി കുട്ടിയെ മർദ്ദിച്ചവശനാക്കുകയായിരുന്നു.

 

കേബിള്‍ വയർ ഉപയോഗിച്ച് കുട്ടിയുടെ തോളിലും പുറത്തും അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. അടിയേറ്റ് കുട്ടി കരഞ്ഞപ്പോള്‍ വായിൽ തോർത്ത്‌ തിരുകി കയറ്റിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടിയിട്ടു. കേബിള്‍ വയര്‍ കൊണ്ട് മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തോളിനോട് ചേർന്നുള്ള അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.