ഡ്രൈവിംഗ് ടെസ്റ്റിൽ ഇനിയൊരു ചർച്ചയുണ്ടാവില്ല, ടെസ്റ്റിന് ഇൻസ്ട്രക്ടർമാർ നിർബന്ധമായും ഉണ്ടാവണം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണ്, മാറ്റി പറയുന്നവർക്കാണ് നാണക്കേട്. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു. ഈ നിർബന്ധമാണെന്ന പുതിയ നിബന്ധനയ്ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ പ്രതിഷേധിച്ചിരുന്നു. നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്. കഴിഞ്ഞദിവസം ഇൻസ്ട്രക്ടർമാർ മാത്രമുള്ളവർ ടെസ്റ്റിൽ പങ്കെടുത്താൽ മതിയെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. എന്നാൽ ഇൻസ്പെക്ടറുമായി വന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പോലും ടെസ്റ്റിൽ പങ്കെടുക്കാൻ സാധിച്ചില്ല.