
കോട്ടയം: ഏറ്റുമാനൂരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ സ്വദേശി വടി സുരേഷ് എന്ന് വിളിക്കുന്ന സുനീഷ് (42) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി പ്രതി ഓടിച്ചിരുന്ന ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന തെള്ളകം സ്വദേശിയായ മധ്യവയസ്കനെ ആക്രമിക്കുകയും, വാഹനത്തിന്റെ മുൻപിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
സുനീഷ് ഓടിച്ചിരുന്ന ഓട്ടോ മധ്യവയസ്കൻ കാരിത്താസ് ഭാഗത്ത് വച്ച് ഓട്ടം വിളിക്കുകയും, ഓട്ടോയിൽ പോകുന്ന സമയം തെള്ളകം പാരഗൺ കമ്പനിക്ക് സമീപം വച്ച് വണ്ടി നിർത്തിയ ഇയാൾ മധ്യവയസ്കനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും തുടർന്ന് റോഡിലൂടെ വന്നിരുന്ന വാഹനത്തിന്റെ മുൻപിലേക്ക് ഇയാളെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്ക് മധ്യവയസ്കനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ മധ്യവയസ്കനെ ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.